11:11am 25 July 2026
NEWS
ജയില്‍ ഉപദേശക സമിതികള്‍ പുനസംഘടിപ്പിച്ചു
23/07/2026  08:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജയില്‍ ഉപദേശക സമിതികള്‍ പുനസംഘടിപ്പിച്ചു

തിരുവനന്തപുരം: കേരളത്തിലെ വിവിധ ജയില്‍ ഉപദേശക സമിതികള്‍ സര്‍ക്കാര്‍ പുനസംഘടിപ്പിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ്‌ പ്രിസണ്‍സ്‌ ചെയര്‍മാനായ ഉപദേശക സമിതിയില്‍ ജില്ലാ കളക്‌റ്റര്‍മ്മാര്‍ , ജില്ലാ സെഷന്‍സ്‌ ജഡ്‌ജിമാര്‍ , ജില്ലാ പൊലീസ്‌ ചീഫുമാര്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍മ്മാര്‍ എന്നിവരും മെമ്പര്‍ സെക്രട്ടറി ആയി ജയില്‍ സൂപ്രണ്ടുമാരും സര്‍ക്കാര്‍ നിയമിക്കുന്ന നോണ്‍ ഒഫിഷ്യോ അംഗങ്ങളും ഉണ്ടായിരിക്കും. തിരുവനന്തപുരം പൂജുപ്പുര സെന്‍ട്രല്‍ ജയിലില്‍ നോണ്‍ ഒഫിഷ്യോ അംഗങ്ങളായി മുന്‍ ഡെപ്യുട്ടി സ്‌പീക്കര്‍ പാലോട്‌ രവി, മുന്‍ ഡിസിസി അധ്യക്ഷന്‍ കരകുളം കൃഷ്‌ണപിള്ള, ഡോ ആര്‍ വല്‍സലന്‍, എന്നിവരെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നോണ്‍ ഓഫിഷ്യോ അംഗങ്ങളായി അഡ്വ ജോസഫ്‌ ടാജറ്റ്‌,സുന്ദരന്‍ കുന്നത്തുള്ളി, ജോസഫ്‌ ചാലിശേരി എന്നിവരെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശകസമിതിയില്‍ അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്ജ്‌, സജീവ്‌ മറോളി, ജയകൃഷ്‌ണന്‍, എന്നിവരെയും തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇപി രാജീവ്‌, പുരുഷോത്തമന്‍ മാസ്‌റ്റര്‍, എം അബ്ദുള്ളക്കുട്ടി എന്നിവരെയും ജയില്‍ ഉപദേശക സമിതിയംഗങ്ങളായി നിയമിച്ചു.നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ ടി ശരത്‌ചന്ദ്രപ്രസാദ്‌, നെയ്യാറ്റിന്‍കര സനല്‍, സി എസ്‌ ലെനിന്‍, എന്നിവരെയും ചീമേനിയില്‍ അഡ്വ കെ കെ രാജേന്ദ്രന്‍, ഹക്കീം കുന്നേല്‍, ബിപി പ്രദീപ്‌ കുമാര്‍, വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ ടി വി ചന്ദ്രന്‍മോഹന്‍, അബ്ദുള്‍സലാം, ഗോപപ്രതാപന്‍, എന്നിവരെയും തിരുവനന്തപുരം തുറന്ന വനിതാ ജയില്‍ ഉപദേശക സമിതിയില്‍ രമണി പി നായര്‍, ജി ലീനാ, സുനിതാ കുമാരി, എന്നിവരെയും തിരുവന്തപുരം വനിതാ ജയിലില്‍ മോളി അജിത്ത്‌, നദീറാ സുരേഷ്‌, തങ്കച്ചി പ്രഭാകരന്‍, വിയ്യൂര്‍ വനിതാ ജയിലില്‍ ആശാ സനല്‍, ലീലാമ്മ തോമസ്‌, നിര്‍മല ടി തോമസ്‌, കണ്ണൂര്‍ വനിതാ ജയിലില്‍ സി പി പുഷ്‌പലതാ, അമൃതാ രാമകൃഷ്‌ണന്‍, കെകെ ഉഷാകുമാരി എന്നിവരെയും ജയില്‍ ഉപദേശക സമിതിയംഗങ്ങളായി നിയമിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img